---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും, പാനൂർ സബ്ട്രഷറിക്കു മുന്നിൽ ധർണയും സംഘടിപ്പിച്ചു"
english_title: "The Kerala State Service Pensioners Association Koothparam Mandal Committee organized a protest demonstration and a dharna in front of the Pannur Subtreasury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158720/The Kerala State Service Pensioners Association Koothparam Mandal Committee organized a protest demonstration and a dharna in front of the Pannur Subtreasury"
published_at: "2023-11-01T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654273ebea54d_IMG-20231101-WA0071.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും, പാനൂർ സബ്ട്രഷറിക്കു മുന്നിൽ ധർണയും സംഘടിപ്പിച്ചു

> **Lead Summary:** കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും, പാനൂർ സബ്ട്രഷറിക്കു മുന്നിൽ ധർണയും സംഘടിപ്പിച്ചു.

## Article Content

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും, പാനൂർ സബ്ട്രഷറിക്കു മുന്നിൽ ധർണയും സംഘടിപ്പിച്ചു.

സംസ്ഥാനത്തുടനീളം ട്രഷറികൾക്ക് മുന്നിൽ നടത്തുന്ന വഞ്ചനാദിനത്തിൻ്റെ ഭാഗമായാണ് പാനൂരിലും പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

കൂത്ത്പറമ്പ് മണ്ഡലം പ്രസിഡണ്ട് പി.വി മാധവൻ നമ്പ്യാർ അധ്യക്ഷനായി. സംസ്ഥാന വനിതാ ഫോറം കമ്മിറ്റി അംഗം ഗീത കൊമ്മേരി, ഹരിദാസ് മൊകേരി, കെ.സുധാകരൻ, എ.രവീന്ദ്രൻ, കെ.കൃഷ്ണൻ, കെ. പുരുഷു, പി.കൃഷ്ണൻ, രവിശങ്കർ, ടി.കെ അശോകൻ എന്നിവർ സംസാരിച്ചു. ടി. ബാബുരാജ് സ്വാഗതവും, എം.കുമാരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158720/The Kerala State Service Pensioners Association Koothparam Mandal Committee organized a protest demonstration and a dharna in front of the Pannur Subtreasury)